Monday, November 18, 2013

                              നീ അറിയാതെ പോയത്


ഒരായിരം നിനവുകളിൽ നിന്നെ  ഞാൻ കൊതിച്ചിരുന്നു .
പറയാൻ മറന്നതെന്തോ അതു പ്രണയമായരുന്നോ ??
ഒടുവിൽ ഒരു യത്രമൊഴിയുമയ് നീയാ കലാലയത്തിൻ -
വാരാന്തയിൽ വന്നു നിന്നു ......
ഇതുവരേ പറയാത്ത രഹസ്യത്തിൻ ചാരുതയെന്നപോലെ ,
നീ നിൻ പ്രിയസഖി തൻ മിഴിത്തിളക്കം വർണിച്ച നേരം -
എന്നുടെ മിഴിനീരിൻ തിളക്കം നീ കണ്ടീല ...
പുഞ്ചിരിയിൽ വേദന ഒതുക്കി ഞാൻ നടന്നു ...
നീ സ്വപ്നം കാണുകയായിരുന്നു ....
നിന്നാത്മസഖിതൻ മിഴിത്തിളക്കം ....
ഇന്നിതാ നിന്നോർമയിൽ നിയറിയാതെ പോയ ,
ഒരു കവിതയായ് വീണ്ടും ഞാൻ മാറുന്നു .